മോഷണം നടന്ന് മണിക്കൂറുകൾക്കകം മോഷ്ടാവ് അറസ്റ്റിൽ

Crime Local News

മലപ്പുറം: പൂക്കോട്ടുംപാടം ടൗണിലെ എം എസ് കമ്മ്യൂണിക്കേഷൻ എന്ന മണി ട്രാൻസ്ഫർ സ്ഥാപനത്തിൽ നിന്നും 40000 രൂപ കളവു ചെയ്ത ഇതര സംസ്ഥാനക്കാരനായ മോഷ്ടാവ് പോലീസ് വലയിലായി. വെസ്റ്റ് ബംഗാൾ ജൽപ്പഗുരി സ്വദേശി അമീർ ഹുസൈനെ ആണ് മോഷണം നടന്ന് മണിക്കൂറുകൾക്കകം നിലമ്പൂർ ഡാൻസാഫും പൂക്കോട്ടുംപാടം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. മോഷണം പോയ പണവും കണ്ടെടുത്തു. അമരമ്പലം പഞ്ചായത്ത് ഓഫീസിലും ഇയാൾ മോഷണശ്രമം നടത്തിയിരുന്നു