കൊലപാതക ശ്രമക്കേസില്‍ ഉള്‍പ്പെടെയുള്ള പ്രതി മോഷ്ടിച്ച ബൈക്കുമായി പോലീസിന്റെ പിടിയില്‍

Breaking Crime Local News

മലപ്പുറം: മോഷ്ടിച്ച ബൈക്കുമായി നിരവധി കേസുകളില്‍ പ്രതിയായ പൊന്നാനി സ്വദേശിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി പോലീസ് സ്റ്റഷന് സമീപം താമസിക്കുന്ന കറുത്തമാക്കാനകത്ത് ബദറുദ്ധീന്‍ ആണ് പിടിയിലായത്.ബുധനാഴ്ച വൈകിയിട്ട് നാല് മണിയോടെ ചങ്ങരംകുളം കാഞ്ഞിയൂര്‍ റോഡില്‍ നിന്നാണ് ചങ്ങരംകുളം പോലീസ് ഇയാളെ പിടികൂടിയത്.

ബൈക്കിന്റെ രേഖകള്‍ പരിശോധിച്ചതോടെയാണ് വടക്കേകാട് സ്റ്റേഷന്‍ പരിതിയില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് ആണ് ഇയാള്‍ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയത്.ചാവക്കാട് വടക്കെകാട് പെരുമ്പടപ്പ്,ചങ്ങരംകുളം,പൊന്നാനി,കുറ്റിപ്പുറം വളാഞ്ചേരി,തിരൂര്‍,ചാലിശ്ശേരി തൃത്താല സ്റ്റേഷനുകളിലായി മോഷണം അടക്കം 40 ഓളം കേസുകളില്‍ പ്രതിയായ ഇയാള്‍ രണ്ട് തവണ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യാളാണെന്ന് അന്വേഷണ സംഘം പറഞ്ഞു.

പൊന്നാനിയില്‍ കൊലപാതക ശ്രമത്തിനും തിരൂരില്‍ കഞ്ചാവും ആയുധവും പിടികൂടിയ സംഭവത്തിലും പ്രതിയാണ് പിടിയിലായ ബദറുദ്ധീന്‍.വര്‍ഷങ്ങളായി ബൈക്ക് മോഷണവും,നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് മൊബൈല്‍ മോഷ്ടിക്കുന്നതും പതിവാക്കിയ പ്രതി പല തവണ ജയില്‍ ശിക്ഷ അനംഭവിച്ചിട്ടുണ്ടെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

(