മൂന്നിയൂർ-തലപ്പാറയിൽ വൻ സ്വർണ്ണ വേട്ട -ഒരു സ്ത്രീ ഉൾപ്പടെ ആറു പേർ അറസ്റ്റി ൽ.

Crime News

തേഞ്ഞിപ്പലം: മുന്നിയൂർ -തലപ്പാറ യിൽ വൻ സ്വർണ്ണവേട്ട.സംഭവത്തിൽ ഒരുസ്ത്രീ ഉൾപ്പടെ ആറു പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ഷിഹാബ്,കുന്നമംഗലം സ്വദേശി ജസീൽ, മൂന്നിയൂർ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിർ, റനീഷ്, റൗഫ് എന്നിവരെ യാണ് ഡി ആർ ഐ അറസ്റ്റ് ചെയ്തത്. ദുബൈയിൽ നിന്ന് പാർസലായി കടത്തിയ 6.300 കിലോ സ്വർണ്ണം ഡി ആർ ഐ പിടികൂടിയത്. പോസ്റ്റ്‌ ഓഫീസ് വഴി കടത്തിയ സ്വർണ്ണമാ ണ് പിടികൂടിയത്. തേപ്പു പെട്ടി ഉൾ പ്പെടെയുള്ള ഇലക്ട്രോണിക് ഉപ കരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. കോഴിക്കോട് തപാലാഫീസിൽ നിന്നാണ് പാർസൽ ശേഖരിച്ചത്.കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കോഴിക്കോട് – കൊച്ചി ഡി ആർ ഐ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കത്തിലാണ് സ്വർണ്ണം പിടി കൂടിയത്.കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ സ്വർണ്ണം കടത്തിയതെന്ന് സംശയമുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും ഡി ആ ർ ഐ അന്വേഷിച്ച് വരികയാണ്.