മകളുടെ ഭര്‍ത്താവില്‍ നിന്ന് പിതാവിന് കുത്തേറ്റു. രണ്ടുവര്‍ഷം മുന്‍പാണ് രാജന്റെ മകള്‍ അന്യമതസ്ഥനായ യുവാവുമായി പ്രണയത്തിലായി വിവാഹം കഴിച്ചത്. സംഭവം മകള്‍ ആവശ്യപ്പെട്ട പ്രകാരം പിതാവ് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതിന് പിന്നാലെ

Breaking Crime Local News

മലപ്പുറം: മകളുടെ ഭര്‍ത്താവില്‍ നിന്ന് പിതാവിന് കുത്തേറ്റു. നിലമ്പൂര്‍ രാമംകുത്ത് ചേറ്റുപറമ്പത്ത് രാജനാ (53) ണ് തിങ്കളാഴ്ച മൂന്നരയോടെ കത്രിക കൊണ്ടുള്ള കുത്തേറ്റത്. രാജന്റെ രാമംകുത്തുള്ള പലചരക്കു കടയില്‍ വെച്ച് തിങ്കളാഴ്ച ഉച്ചക്ക്‌ശേഷം മൂന്നരയോടെയാണ് സംഭവം. കടയിലുണ്ടായിരുന്ന മത്സ്യം മുറിക്കുന്ന കത്രികയെടുത്താണ് കുത്തിയതെന്ന് രാജന്‍ പറഞ്ഞു. നെഞ്ചിലും മുതുകിലും വയറ്റിലുമാണ് കുത്തേറ്റത്. മുതുകിലുള്ള മുറിവിന് ആഴമുണ്ട്. സംഭവത്തെ തുടര്‍ന്ന് ഓടിക്കൂടിയ അയല്‍ക്കാരാണ് രാജനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാക്കിയത്. പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
രണ്ടുവര്‍ഷം മുന്‍പാണ് രാജന്റെ മകള്‍ അന്യമതസ്ഥനായ യുവാവുമായി പ്രണയത്തിലായി വിവാഹം കഴിച്ചത്. അതില്‍ ഏഴുമാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. ഏതാനും ദിവസം മുന്‍പ് മകള്‍ രാജെന വിളിച്ച് തന്നെ കൂട്ടിക്കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടതായി രാജന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് മകളെ രാജന്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. സംഭവം സംബന്ധിച്ച് പോലീസ് അേന്വഷണം തുടങ്ങി. ഇതിന്റെ ഭാഗമായി രാജനില്‍ നിന്ന് വിവരങ്ങള്‍ തേടി.