പങ്കാളികളെ പങ്കുവച്ച കേസിൽ പ്രതികരിച്ച് പരാതിക്കാരി;ആറുപേരെ അറസ്റ്റ് ചെയ്തു .

Crime Keralam News

കോട്ടയം : പങ്കാളികളെ പങ്കുവച്ച കേസിൽ പ്രതികരിച്ച് പരാതിക്കാരി. ഭർത്താവിനെതിരെ പരാതി നൽകിയത് സഹിക്കാൻ വയ്യാത്തതുകൊണ്ടാണെന്ന് . രണ്ട് വർഷം സഹിച്ചു. ഭർത്താവ് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു. ഒരേ സമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാൻ ഭർത്താവ് നിർബന്ധിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറാൻ വീട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടു. അപ്പോൾ ഭർത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഭർത്താവ് പണത്തിന് വേണ്ടി തന്നെ ഉപയോഗിച്ചിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു .

അതേസമയം പങ്കാളികളെ പങ്കുവച്ച കേസില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്‍പത് പേര്‍ ചേര്‍ന്നാണ് പരാതി നല്‍കിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് റിപ്പോർട് ചെയ്തിട്ടുണ്ട് . സമൂഹമാധ്യമങ്ങളിൽ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട് .