മലപ്പുറം കോഡൂരില്‍ 80ലക്ഷം കവര്‍ച്ചനടത്തിയ മൂന്നു പേര്‍ പിടിയില്‍

Breaking Crime Keralam News

മലപ്പുറം: മലപ്പുറം കോഡൂരില്‍ നാലുവാഹനങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞുവന്ന കുഴല്‍പ്പണം കടത്തുകയായിരുന്ന വാഹനം തടഞ്ഞ് 80 ലക്ഷം കവര്‍ച്ച ചെയ്ത സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍. തിരുരങ്ങാടി സ്വദേശി കോണിയത്ത് വീട്ടില്‍ നൗഷാദ് (34), തിരൂരങ്ങാടി വെട്ടിയാട്ടില്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ (24) ,മങ്കട വെള്ളില സ്വദേശി മുരിങ്ങാ പറമ്പില്‍ ബിജേഷ് (28)എന്നിവരേയാണ് മലപ്പുറം ഇന്‍സ്പക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ നവംബര്‍ 26ന് മലപ്പുറം കോഡൂരിലാണ് സംഭവം നടന്നത്. സംഭവദിവസം 4 ഓളം വാഹനങ്ങളിലായി പോലീസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന എത്തിയ പ്രതികള്‍ കുഴല്‍പ്പണം കടത്തുകയായിരുന്ന വാഹനം തടഞ്ഞ് വാഹനം സഹിതം തട്ടികൊണ്ടു പോയി കവര്‍ച്ച നടത്തുകയായിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട എറണാംകുളം സ്വദേശി സതീഷിനെ ഒരാഴ്ച മുന്‍പ് അറസ്റ്റു ചെയ്തിരുന്നു . വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ഇവര്‍ കവര്‍ച്ചക്ക് എത്തിയത്. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ കവര്‍ച്ച് രണ്ട് ദിവസം മുന്‍പ് ഒരു റിഹേഴ്‌സല്‍ നടത്തിയതായും വ്യക്തമായിട്ടുണ്ട്. കവര്‍ച്ചക്ക് നേതൃത്വം നല്‍കിയ സംഘത്തലവന്‍ നിലമ്പൂര്‍ സ്വദേശി സിറില്‍ മാത്യു ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെ കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം നിലമ്പൂരിലെ സംഘത്തലവന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന പഴയ വീട്ടില്‍ എത്തി പണം എല്ലാവര്‍ക്കും വീതിച്ചു നല്‍കിയ ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ക്കായുള്ള അന്വോഷണം ഊര്‍ജ്ജിതമാക്കി. മലപ്പുറംപോലീസ് മേധാവി എസ്.സുജിത്ത് ദാസ് കജട നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി: പ്രദീപിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഇന്‍സ്പക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘങ്ങളായ പി.സഞ്ജീവ്, പി..സലീം, കെ. ദിനേശ്, ആര്‍ .സഹേഷ്, കെ.പി. ഹമീദലി, സി..രജീഷ് ,കെ. .ജസീര്‍, എം. ഗിരീഷ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.