ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച്‌ ലഹരി വിൽപ്പന നടത്തുന്ന ഏഴംഗസംഘത്തെ പിടിക്കൂടി

Crime Keralam News

കൊച്ചിയിലെ ഫ്ലാറ്റുകളെ കേന്ദ്രീകരിച്ച്‌ ലഹരിമരുന്നുകളുടെ വിതരണവും ഉപയോഗവും നടത്തുന്ന സംഘം കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും പിടിയിലായി. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും എക്സൈസും കൂടിച്ചേർന്ന് നടത്തിയ പരിശോധയിലാണ് സംഘത്തെ പിടിക്കൂടിയത്. കോഴിക്കോട് നിന്നുള്ള ഷംന, മുഹമ്മദ്‌ ഫാബാസ്, ശ്രീമോന്‍, കാസര്കോടുകാരായ അജ്മല്‍, മുഹമ്മദ്‌ ഫൈസല്‍, എറണാകുളത്ത് നിന്നുള്ള മുഹമ്മദ്‌ അഫ്സല്‍, തൈബ എന്നിവരെയാണ് ഇപ്പോൾ അറസ്റ് ചെയ്തിരിക്കുന്നത്. എംഡിഎംഎയുടെയും എല്‍എസ്‍ഡിയുടെയും ലഹരിഗുളികകളും വില കൂടിയ ചില ലഹരിമരുന്നുകളും അടക്കം ഒരു കോടിയോളം വിലവരുന്ന സാധനങ്ങളാണ് ഇവരുടെ അടുത്ത് നിന്നും പിടിക്കൂടിയിട്ടുണ്ട്.

ചെന്നൈയില്‍ നിന്നും ലഹരിമരുന്നുകൾ വാങ്ങി ഐ-20 പോലുള്ള ആഢംബര കാറുകളില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നത് പോലെയായിരുന്നു ഇവർ കേരളത്തിലേക്ക് മരുന്നുകൾ എത്തിച്ചിരുന്നത്. മൂന്നു വിദേശയിനത്തിൽപ്പെട്ട നായകളും ഇവരുടെ പക്കലുണ്ടായിരുന്നു. ഇതിനെ കൊണ്ട് വരൻ പോയതെന്നാണ് പല ചെക്പോസ്റ്റുകളിലും ഇവർ പറഞ്ഞിരുന്നത്. ക്യാരിയര്‍മാരായി പോകുന്നത് അധികവും സ്ത്രീകളായിരിക്കും. എത്രവട്ടം ഈ രീതിയിൽ ലഹരിമരുന്നുകൾ കടത്തിട്ടിട്ടുണ്ടെന്ന് അന്വേഷിക്കുകയാണെന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡും കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റും പറഞ്ഞിട്ടുണ്ട്.

ആന്‍റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറായ ശങ്കറാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനികുമാര്‍, ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണ കുമാര്‍,കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് കൊച്ചി സൂപ്രണ്ട് വിവേക് വി, കസ്റ്റംസ് പ്രിവന്‍റീവ് ഇന്‍സ്‌പെക്ടര്‍മാരുമാണ് റെയ്ഡ് നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്.