നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് കാവ്യാ മാധവൻ ഹാജരായി

Crime Keralam News

നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരത്തിന് കൊച്ചിയിലുള്ള സി ബി ഐ പ്രത്യേക കോടതിയിൽ നടി കാവ്യാ മാധവൻ ഹാജരായി. ഈ വർഷം മെയ് മാസം വിസ്താരത്തിനായി കാവ്യാ കോടതിയിൽ ഹാജരായെങ്കിലും അന്ന് വിസ്താരം നടക്കാഞ്ഞതിലാണ് ഇന്ന് വന്നത്. ഈ കേസിൽ കാവ്യയുടേതുൾപ്പെടെ 178 സാക്ഷികളുടെ വിസ്താരം കഴിഞ്ഞിട്ടുണ്ട്.

കേസിൽ അറസ്റ്റു ചെയ്ത മുഖ്യപ്രതി സുനിൽകുമാർ കീഴടങ്ങുന്നതിനു മുൻപ് ലക്ഷ്യ എന്ന കാവ്യ മാധവന്‍റെ കടയിലെത്തിയ വിവരം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിലീപും പ്രതിയായ സുനിലും തമ്മിലുള്ള ബന്ധം, കേസിന്റെ ഗൂഢാലോചനയിൽ ദിലീപിനു പങ്കുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം എന്നിവയാവും കാവ്യയോട് ചോദിച്ചിട്ടുണ്ടാവുക. കേസിന്റെ വിചാരണ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ടായിരുന്നു.

ഇനിയും മൂന്നൂറോളം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കാനുണ്ട്. 2017 ൽ നടന്ന സംഭവത്തിൽ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദാന പ്രതികളെയെല്ലാം പോലീസ് അറസ്റ് ചെയ്തിരുന്നു.