പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ അനിശ്ചിതകാല സമരവുമായി സ്വകാര്യ ബസുടമകൾ

Keralam News

പാലക്കാട് : പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുടമകളും ജീവിനക്കാരും അനിശ്ചിതകാല സമരം നടത്തും. സ്വകാര്യ ബസില്‍ നിന്നും ഭീമമായ തുക ടോളായി ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം. ടോള്‍ പിന്‍വലക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് സ്വകാര്യബസുടമകളും ജീവനക്കാരും റിലേ നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നത്. കരാര്‍ കമ്പനി ഒരുതരത്തിലുമുള്ള അനുരഞ്ജനത്തിനും തയാറാകുന്നില്ലെന്ന് സമരം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിൽ പി.പി.സുമോദ് എംഎല്‍എ പറഞ്ഞു.

10,540 രൂപയാണ് 50 തവണ കടന്ന് പോകാന്‍ സ്വകാര്യ ബസുകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുന്നത്. പ്രതിമാസം 30000 ത്തില്‍ അധികം രൂപ ടോള്‍ നല്‍കേണ്ടി വരും.