മൂന്ന് കിലോ കഞ്ചാവും ബ്രൗൺ ഷുഗറുമായി അന്യ സംസ്ഥാനതൊഴിലാളി പിടിയിൽ

Breaking Crime Local News

തേഞ്ഞിപ്പലം: മൂന്ന് കിലോ കഞ്ചാവും ബ്രൗൺ ഷുഗറുമായി അന്യ സംസ്ഥാനതൊഴിലാളി പിടിയിൽ. പറമ്പിൽ പീടികയി ലെ മാങ്ങോളിമാട് നിന്ന് മൂന്ന് കി ലോ കഞ്ചാവും 23 ഗ്രാം ബ്രൗൺ ഷുഗറുമായി അന്യ സംസ്ഥാനതൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ ബർദ്ധമാൻ സ്വദേശി ജിയാറുൽ ഷെയ്ഖ് (22) നെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം സ്റ്റേഷൻ പരിധിയിലെ പറമ്പിൽ പീടിക മാങ്ങോളിമാട് കോർട്ടേസിൽ നിന്നാണ് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയത്. കല്ല് പടവ്, തേപ്പ് പണിയെടുക്കുന്ന ഇയാൾ അന്യ സംസ്ഥാനത്ത് നിന്ന് കഞ്ചാവും ബ്രൗൺ ഷുഗറും കൊണ്ടുവന്ന് വിൽപ്പന നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി.കോഴിക്കോട്, മലപ്പുറം ജില്ല, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഏരിയ, കേന്ദ്രീകരിച്ച് അന്യ സംസ്ഥാന തൊഴിലാ ളികൾക്കിടയിലാണ് വിപണനം. തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ ഓഫ് പോലീസ് കെ ഒ പ്രദീപിന്റെ നേതൃത്വത്തിൽ എ എസ് ഐ മാരായ കൃഷ്ണദാസ്,രവീന്ദ്രൻ , നവീൻ ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിനാസ് ,കെ വി മുനീർ എന്നിവർ ചേർന്നാണ് ജിയാറുൽ ഷെയ്ഖ്-നെ പിടി കൂടിയത്. ഇയാളെ പിന്നീട് പോലീസ് കോടതിയിൽ ഹാജരാ ക്കി.