ബുഖാരി സമ്മേളനത്തിന്റെ ഭാഗമായി നടന്ന സൗഹൃദ സംഗമം ടി വി ഇബ്‌റാഹീം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

Breaking Local News

കൊണ്ടോട്ടി: ബുഖാരി സ്ഥാപനങ്ങളുടെ 35-ാംവാർഷിക ബിരുദദാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നടക്കുന്ന സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ബിരുദദാന പ്രഭാഷണം നടത്തും. ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ മുഖ്യാതിഥിയാവും. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ, പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ.അബ്ദുൽ ഹക്കീം അസ്ഹരി, ഫിർദൗസ് സഖാഫി കടവത്തൂർ തുടങ്ങിയവർ സംബന്ധിക്കും.
സമ്മേളനത്തിന്റെ ഭാഗമായി തമിഴ് കോൺഫറൻസ്, മുൽതഖൽ ഉലമ പണ്ഡിതസംഗമം, നാഷണൽ ദാഈസ് മീറ്റ്, ഓർബിറ്റ് സമ്മിറ്റ്, മുതഅല്ലിം സംഗമം ഇന്ന് നടക്കും.ഇന്നലെ നടന്ന സൗഹൃദ സംഗമം ടി. വി ഇബ്‌റാഹീം എം. എൽ. എ ഉദ്ഘാടനം ചെയ്തു. മത രാഷ്ട്രീയ മൂല്യങ്ങൾ മുറുകെ പിടിക്കുന്നതോടൊപ്പം സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി സർവരും ഒരുമിച്ച്‌ നിൽക്കൽ പുതിയ കാലത്തിന്റെ അനിവാര്യതയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. സി കെ റാഷിദ് ബുഖാരി, സി പി ശഫീഖ് ബുഖാരി, അശ്റഫ് മടാൻ, ശിഹാബ് കോട്ട, ബെസ്റ്റ് മുസ്തഫ, കുഞ്ഞാപ്പു കാളോത്ത്, സ്വാദിഖ് കൊണ്ടോട്ടി സംബന്ധിച്ചു. എമിനൻസ് മീറ്റ് കൊണ്ടോട്ടി ഗവ. കോളേജ് പ്രിൻസിപ്പാൾ ഡോ. വി അബ്ദുല്ലത്തീഫിന്റെ അധ്യക്ഷതയിൽ സിറാജ് ലൈവ് എഡിറ്റർ ഇൻ ചാർജ് സയ്യിദലി ശിഹാബ് ഉദ്ഘാടനം ചെയ്തു. ശൗകത് ബുഖാരി കാശ്മീർ, ഡോ. അബ്ദുൽ ഗഫൂർ, റഫീഖ് ബുഖാരി മമ്പറം സംബന്ധിച്ചു. ഖുർആൻ സമ്മേളനത്തിൽ ശാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണം നിർവഹിച്ചു.