കേരള സംസ്ഥാന ജംഇയത്തുല്‍ ഉലമ പ്രസിഡണ്ട് എന്‍.കെ.മുഹമ്മദ് മൗലവി അന്തരിച്ചു

Breaking Keralam News

മലപ്പുറം: കേരള സംസ്ഥാന ജംഇയത്തുല്‍ ഉലമ പ്രസിഡണ്ട് എന്‍.കെ.മുഹമ്മദ് മൗലവി എന്‍.കെ മുഹമ്മദ് മൗലവി (90) അന്തരിച്ചു. സമസ്ത മുശാവറ അംഗങ്ങളില്‍ ജീവിച്ചിരിക്കുന്ന ഏക പണ്ഡിതനും കേരള ഉലമാ നിരയിലെ മഹാഗുരുവുമാണ്. 1931 ല്‍ സെപ്തംബര്‍ 21 ന് നടുവത്ത് കളത്തില്‍ സൈതാലിയുടെയും ആയിശുമ്മയുടെയും മകനായാണ് ജനനം.

ശൈഖ് ആദം ഹസ്‌റത്ത്, ഉത്തമ പാളയം അബൂബക്കര്‍ ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് എന്നിവരാണ് ബാഖിയാത്തിലെ ഗുരുവര്യന്മാര്‍.1960 മുതല്‍ 1964 വരെ കണ്ണൂരിലെ ചപ്പാരപ്പടവില്‍ മുദരിസായിരുന്ന അദ്ദേഹം 1964 മുതല്‍ 6 ദശാബ്ദങ്ങളായി പരപ്പനങ്ങാടി വലിയ ജുമുഅത്തു പള്ളിയില്‍ സ്വദ്ര്‍ മുദരിസാണ്. അവിഭക്ത സമസ്തയില്‍ 1962 മുതല്‍ കേന്ദ്ര മുശാവറ അംഗമായിരുന്ന പരേതന്‍ 1967 മുതല്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ മുശാവറ മെമ്പറും ഫത് വാ സമിതി അധ്യക്ഷനുമാണ്.

നാളെ നളെ രാവിലെ 10 മണിക്ക് കടൂപുറം ജുമാ മസ്ജിദില്‍ മറവ് ചെയ്യും. കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ അവധിയായിരിക്കും
മൗലവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.അര നൂറ്റാണ്ടിലേറെ പരപ്പനങ്ങാടി അങ്ങാടി ജുമാ മസ്ജിദിലെ മുദരിസായി സേവനമനുഷ്ഠിച്ച പണ്ഡിതനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.