മലപ്പുറത്തുകാരന്‍ കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

Breaking News

തിരൂരങ്ങാടി: കോയമ്പത്തൂരിന് സമീപമുള്ള മധുക്കരയിൽ സ്കൂട്ടർ അപകടത്തിൽ യുവാവ് മരണപ്പെട്ടു. മമ്പുറം സ്വദേശി ഇസ്മായിൽ പാണഞ്ചേരി (38)മരണപ്പെട്ടത്. ഇദ്ദേഹം മധുക്കരയിലെ ഒരു ടീ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്നു. ഇരുചക്ര വാഹനത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം. പിതാവ് അബൂബക്കർ, മാതാവ് ഇത്തിക്കുട്ടി, ഭാര്യ ഉമ്മു ഹബീബ. മക്കൾ ഫാത്തിമ ഫിദ, മുഹമ്മദ്‌ അബ്രാർ, ഫാത്തിമ ഫെല്ല. മൃതദേഹം ഇന്ന് വൈകീട്ട് മമ്പുറം പള്ളിയിൽ ഖബറടക്കും