മലപ്പുറത്തെ 38കാരന്‍ റിയാദില്‍ ഹൃദയ സ്തംഭനംമൂലം മരിച്ചു

Breaking Local News

മലപ്പുറം: മലപ്പുറംപാണ്ടിക്കാട് സ്വദേശിയായ 38കാരന്‍ റിയാദില്‍ ഹൃദയ സ്തംഭനംമൂലം മരിച്ചു. വണ്ടൂര്‍ റോഡില്‍ ഇ.പി.എം മരമില്ലിന് സമീപത്തെ പുഴക്കല്‍ മുഹമ്മദ് സലീമിന്റെയും, സുബൈദയുടെയും മകനായ മുഹമ്മദ് സമീല്‍(38)ആണ് റിയാദില്‍ ഹൃദയ സ്തംഭനംമൂലം മരിച്ചത്. സമീല്‍ മുമ്പ് ദുബായിയിലും ഉണ്ടായിരുന്നു:
ഭാര്യ പൊതികുന്നന് ഫര്‍സാന(കുളപ്പറമ്പ്). മക്കള്‍:. മുഹമ്മദ് ഷിറാസ് (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ), മുഹമ്മദ് ഷാസില്‍ (ഒന്നാം കാസ് വിദ്യാര്‍ത്ഥി ), ഷയാന്‍ ഷാസ്(3 മാസം )
നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ട് വന്ന് പാണ്ടിക്കാട് ജുമാ മസ്ജിദില്‍ മയ്യിത്ത് നിസ്‌ക്കാരവും ശേഷം ഖബറടക്കവും നടത്തും.