ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ടെക്‌സ്‌റ്റെയില്‍സ് ജീവനക്കാരന്‍ മരിച്ചു

Breaking Local News

പെരിന്തല്‍മണ്ണ : ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.ആനമങ്ങാട് പാലോളിപ്പറമ്പില്‍ ഇന്നു രാവിലെ
8.45ടെയാണ് അപകടം ഉണ്ടായത്.പാലോളിപറമ്പ് മലയില്‍ തൂളിയത്ത് വീട്ടില്‍ സിദ്ധീഖിന്റെ മകന്‍ ആഷിഖ് (21 )ആണ് മരണപ്പെട്ടത്. ആഷിക് ജോലി ചെയ്യുന്ന പെരിന്തല്‍മണ്ണയിലെ ടെക്‌സ്‌റ്റൈല്‍സിലേക്ക് രാവിലെ പോകുമ്പോഴാണ് അപകടമുണ്ടായത്.
പെരിന്തല്‍മണ്ണയില്‍ നിന്നും ചെര്‍പ്പുളശ്ശേരിയിലേക്ക് വരികയായിരുന്ന പി.കെ.എസ് ബസില്‍ ആഷിക് ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു
മൗലാന ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി.
ഹസീനയാണ് മാതാവ്. ഫായിസ് ,ഹാഷിം എന്നിവര്‍ സഹോദരങ്ങളാണ്.