ഖത്തറില്‍ കെട്ടിടം തകര്‍ന്ന് മരണപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് കലാപ്രതിഭ നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി

Breaking Keralam News

മലപ്പുറം: ഖത്തറിലെ അല്‍ മന്‍സൂറ ഏരിയയില്‍ കഴിഞ്ഞ ദിവസം കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി (39)യാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ചതായും മരണം സ്ഥിരീകരിച്ചതായും ബന്ധുക്കള്‍ അറിയിച്ചു. ബി റിംഗ് റോഡിലെ ലുലു എക്സ്പ്രസിന് പിന്‍വശമുള്ള പഴകിയ കെട്ടിടമാണ് ബുധനാഴ്ച രാവിലെ തകര്‍ന്നുവീണത്. അപകടത്തില്‍ ഏഴോളം പേര്‍ക്ക് പരിക്കുപറ്റിയതായും ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. രാവിലെ 8.15 ഓടെയാണ് അപകടം സംഭവിച്ചത്. കുറച്ചു പഴക്കമുള്ള കെട്ടിടമായിരുന്നു ഇത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരുന്നു.
നിലമ്പൂരിലെ അബ്ദുസ്സമദിന്റേയും ഖദീജയുടേയും മകനാണ് ഫൈസല്‍. റബീനയാണ് ഭാര്യ. മക്കള്‍: റന, നദയ, മുഹമ്മദ് ഫാബിന്‍. മരിച്ച ഫൈസല്‍ അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയാണ്. പത്തുവര്‍ഷത്തോളം ജിദ്ദയില്‍ പ്രവാസിയായിരുന്നു. നാലുവര്‍ഷം മുമ്പാണ് ദോഹയിലെത്തിയത്.ദോഹയിലെ നിരവധി സാംസ്‌കാരിക പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു ഫൈസല്‍. ഭാര്യ, റബീന. മക്കള്‍, റന, നദയ.മുഹമ്മദ് ഫാബിന്‍, പിതാവ്, അബ്ദുള്‍ സമദ്, മാതാവ്.ഖദീജ