കോഴിക്കോട് എയർപോർട്ടിൽ സ്വർണ മിശ്രിതവും സ്വർണാഭരണങ്ങളും കസ്റ്റംസ് കണ്ടെത്തി പിടികൂടി

Breaking Crime Keralam News

മലപ്പുറം: കുവൈറ്റിൽ നിന്നും കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് നമ്പർ IX 394 ഇൽ എത്തിച്ചേർന്ന താമരശ്ശേരി സ്വദേശിയായ
കരിഞ്ചോല മുഹമ്മദ് ഉക്കാഷ് (36)എന്ന യാത്രക്കാരനിൽ നിന്നും ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ 4 ക്യാപ്സ്യൂൾ രൂപത്തിലുള്ള 1121 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതവും ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിൽ 21 ഗ്രാം സ്വർണാഭരണങ്ങളും കസ്റ്റംസ് പ്രിവന്റിവ് വിഭാഗം കണ്ടെത്തി പിടികൂടി . ഡെപ്യൂട്ടി കമ്മിഷണർ ശ്രീ ജെ ആനന്ദകുമാർ, സുപ്രീണ്ട് ശ്രീ മുഹമ്മദ് റജീബ് , ഇൻസ്‌പെക്ടർമാരായ ഇ മുഹമ്മദ് ഫൈസൽ , എം പ്രതീഷ് എന്നിവർ ഈ സ്വർണ വേട്ടക്ക് നേതൃത്വം നൽകി. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു