പരപ്പനങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം: ആറുപേർക്ക് പരിക്ക്

Breaking Local News

പരപ്പനങ്ങാടി: കാറും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. പരപ്പനങ്ങാടി -ചെട്ടിപ്പടി റോഡിൽ കൊടപ്പാളിയിൽ ഇന്നലെ പുലർച്ചെ 3.30 ഓടെയാണ് അപകടംനടന്നത് . കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറും കോട്ടയം ഭാഗത്തേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തെ തുടർന്ന് ലോറി മറിഞ്ഞു.

അപകടത്തിൽ കാർ യാത്രക്കാരായ നാലു പേർക്ക് പരിക്കേറ്റു. ലോറിയിലെ ഡ്രൈവർക്കും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പരിക്കേറ്റവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ കാർ യാത്രക്കാരെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്