കോഴിക്കോട് 25 കാരി ഡോക്ടര്‍ മരിച്ചതില്‍ ദുരൂഹത

Breaking News

കോഴിക്കോട്: കോഴിക്കോട് 25കാരി ഡോക്ടര്‍ മരിച്ചതില്‍ ദുരൂഹത. പിജി വിദ്യാര്‍ത്ഥിനിയായ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയയാണ് (25) മരിച്ചത്. അപസ്മാരവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥിനിയെന്ന് പോലീസ് പറയുന്നു. എന്നാല്‍ മരണവുമായി ബന്ധപ്പെട്ട ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നതയാണ് സൂചന. മരണ കാരണം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന നിലപാടിലാണു പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അയല്‍വാസികളുടേയും മൊഴിയെടുത്ത ശേഷമെ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്ന നിലപാടിലാണു പോലീസ്.
കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്നു തന്‍സിയ. ബുധനാഴ്ച രാവിലെ കോഴിക്കോട് പാലാഴിയിലുള്ള ഫ്ളാറ്റിലാണ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്‍സിയ വിവാഹിതയാണ്. ഫരീദ് താമരശേരിയാണ് ഭര്‍ത്താവ്. പള്ളിയാല്‍ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.