മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ്സ്കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Breaking Keralam News Politics

മലപ്പുറം : മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ്സ് കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പത്തോളംപേര്‍ക്ക് പരുക്ക്. 20ഓളം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. നികുതിയൂറ്റുന്ന കൊള്ളസംഘത്തിനെതിരെ,നികുതി ഭീകരതക്കെതിരെ,ഇന്ധന സെസ് പിന്‍വലിക്കണമെന്നവശ്യപ്പെട്ട് മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഇന്നു രാവിലെ പത്തരയ്ക്ക് ഡി.സി.സി ഓഫിസ് പരിസരത്ത് നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്. പ്രവര്‍ത്തകര്‍ ബാരികേഡ് മറികടന്ന് കളക്ട്രേറ്റ് കോമ്പൗണ്ടിനുള്ളിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചെങ്കിലും പോലിസ് തടഞ്ഞു. മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷാജി പച്ചേരി അടക്കമുള്ള 20 ഓളം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.10 ഓളം പേര്‍ക്ക് പരിക്ക് പറ്റി മലപ്പുറത്തെ വിവിധ ഹോസ്പിറ്റലുകളില്‍ അഡ്മിറ്റായി.
പ്രവര്‍ത്തകരുടെ കല്ലേറില്‍ 24ചാനല്‍ ക്യാമറാമാനും പരുക്കേറ്റു.
മാര്‍ച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൌക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി,സംസ്ഥാന ഭാരവാഹികളായ പി.കെ. നൗഫല്‍ ബാബു,യു.കെ. അഭിലാഷ്,ജില്ലാ ഭാരവാഹികളായ എ.കെ.ഷാനിദ്,സൈഫുദ്ധീന്‍ കണ്ണനാരി,അഷ്റഫ് കുഴിമണ്ണ,മുഹമ്മദ് പാറയില്‍,ഷാജി കട്ടൂപ്പാറ, അനൂപ് മൈത്ര,അജിത് പുളിക്കല്‍,സഫീര്‍ ജാന്‍,ജംഷീര്‍ പാറയില്‍,റാഷിദ് പൂക്കോട്ടൂര്‍,ഷബീര്‍ കുരിക്കള്‍,നാസില്‍ പൂവില്‍, ജിജി മോഹന്‍, ഹാഷിദ് ആനക്കയം, റിയാസലി പിടി,നൗഫല്‍ മദാരി,ഷാജഹാന്‍ വടക്കാങ്ങര,മഹേഷ് കൂട്ടിലങ്ങാടി,നൗഫല്‍ പാറക്കുളം,ജലീല്‍ ഏലംകുളം,അഡ്വ. പ്രജിത്,സി.ടി. ജംഷീര്‍, ഷഹനാസ് മാസ്റ്റര്‍,നിസാം കരുവാരക്കുണ്ട്,ഷബീര്‍ പോരൂര്‍,അനീസ് കളത്തിങ്ങള്‍,സലാം കൊണ്ടോട്ടി,ജൈസല്‍ എടപ്പറ്റ, ഇര്‍ഷാദ് ബാബു,വിനായക് വള്ളിക്കുന്നു,ലിജേഷ് പൊന്നാനി, അഷ്റഫ് ആളത്തില്‍,ഷാജു കാട്ടകത്ത്,മുനീര്‍ കാരാടന്‍,ഹാരിസ് മുദൂര്‍,കെ.പി ശറഫുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിക്ക് പറ്റിയവരെ നേതാക്കന്മാരായ ഇ. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ. പി നൗഷാദ് അലി, വി.എ കരീം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.