ബിസ്‌കറ്റിനൊപ്പം ഒന്നരക്കോടി രൂപയുടെ നിരോധിത പുകയിലക്കടത്ത്

Breaking Crime Keralam Local News

മലപ്പുറം: മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ എക്‌സൈസ് കമ്മീഷണര്‍ , സ്‌ക്വാഡും, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സും, പൊന്നാനി എക്‌സൈസ് പാര്‍ട്ടിയും, വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റും സംയുക്തമായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ മലപ്പുറം എടപ്പാള്‍ വട്ടംകുളം എന്ന സ്ഥലത്തു വച്ച് ബിസ്‌ക്കറ്റ് ഗോഡൗണിന്റെ മറവില്‍ രണ്ട് ലോറികളിലായി സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപയുടെ 3,79,000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. അടുത്തകാലത്ത് കേരളത്തില്‍ നടന്ന ഏറ്റവും വലിയ പുകയില വേട്ടയാണിത്.

കര്‍ണാടക ബാംഗ്ലൂരില്‍ നിന്ന് വ്യാപകമായി വലിയ തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ബിസ്‌ക്കറ്റ് എന്ന വ്യാജേന വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റ് വഴി ജില്ലയില്‍ എത്തിച്ച് മലപ്പുറം എടപ്പാളില്‍ സൂക്ഷിച്ച് സംസ്ഥാനതൊട്ടാകെ വിതരണം നടത്തുന്ന വലിയ മാഫിയ സംഘത്തെക്കുറിച്ച് കുറിച്ച് എക്‌സൈസിനെ വിവരം ലഭിക്കുകയും കഴിഞ്ഞ ഒരു മാസക്കാലമായി ഈ സംഘത്തെ കേന്ദ്രീകരിച്ച് രഹസ്യ അന്വേഷണം നടത്തി നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞദിവസം ഇത്തരത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വരുന്നുണ്ടെന്ന് വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വഴിക്കടവ് നിന്നുതന്നെ ഈ വാഹനങ്ങള്‍ പിന്തുടര്‍ന്ന് ഇത്തരത്തില്‍ സൂക്ഷിക്കുന്ന ഗോഡൗണുകള്‍ കണ്ടെത്തുകയും പ്രസ്തുത ഗോഡൗണില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കവേ വാഹനങ്ങള്‍ സഹിതം പ്രതികളെ പിടികൂടുകയാണ് ഉണ്ടായത്. ഭാരത് ബെന്‍സ് എന്നീ ലോറികളിലായി സൂക്ഷിച്ചിരുന്ന 379320 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്. പിടികൂടിയ. ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ഒന്നരക്കോടി രൂപയ്ക്ക് അടുത്ത് വില വരുന്നത്. ഈ കേസില്‍ വാഹനത്തിന്റെ ഡ്രൈവര്‍മാരായിരുന്ന യൂസഫ് മകന്‍ മുഹമ്മദാലി, പേരച്ചന്‍ മകന്‍ രമേശ്, സൈനുദ്ദീന്‍ മകന്‍ ഷമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. പൊന്നാനി ആലങ്കോട് സ്വദേശി ഷൗക്കത്ത് എന്ന ആളാണ് ഈ സംഘത്തിന്റെ തലവന്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊന്നാനി എടപ്പാള്‍ ഭാഗങ്ങളിലായി ടിയാന് അഞ്ചോളം ഗോഡൗണുകളും, സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടങ്ങളില്‍ എക്‌സൈസ് ഇന്നലെ രാത്രി തന്നെ റെയ്ഡുകള്‍ നടത്തുകയും ചെയ്തു. വിവരമറിഞ്ഞ ഷൗക്കത്ത് ഒളിവില്‍ പോയതിനാല്‍ പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതിയെ അടുത്തദിവസം അറസ്റ്റ് രേഖപ്പെടുത്തുമെന്നുംഎക്‌സൈസ് അറിയിച്ചു.

പരിശോധനയില്‍ പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസ് മലപ്പുറം ഐബി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഷിജു മോന്‍, ഇന്‍സ്‌പെക്ടര്‍ റിമേഷ്, പി ഒ ഷിബു. ഡി, ഷിബു ശങ്കര്‍ , ഉമ്മര്‍ കുട്ടി, പ്രദീപ് കുമാര്‍, സി ഇ ഓ മാരായ നിതിന്‍, അഖില്‍ ദാസ്, ഷംനാസ്, ദിദിന്‍, വിനേഷ്, രഞ്ജിത്ത്, ലിജിന്‍, കണ്ണന്‍, അനീഷ്, ജയകൃഷ്ണന്‍, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.