ലോകകപ്പ് ആവേശത്തില്‍ പങ്കാളിയാകാന്‍
പതിനാറുകാരന്‍ ഒറ്റക്ക് ഖത്തറിലേക്ക് പറക്കും

Breaking Keralam Local

മലപ്പുറം: ഇഷ്ടതാരമായ റൊണാള്‍ഡോയുടെ കളിമികവ് നേരിട്ട് കാണണം. ഇഷ്ട ടീമായ പോര്‍ച്ചുഗലിന്റെ കളി ആസ്വദിക്കണം. ആഗ്രഹങ്ങള്‍ ഏറെയാണ് പത്താം ക്ലാസുകാരനായ ഷെബിന്.കളി കാണാന്‍ പോവണമെന്ന ആഗ്രഹം വല്യുപ്പയോട് പറഞ്ഞപ്പോള്‍ പേരമകന്റെ ആഗ്രഹം നിറവേറ്റുന്നതിന് ആവശ്യമായ ക്രമികരണങ്ങള്‍ എല്ലാം ഒരു മടിയും കൂടാതെ നടത്തി കൊടുത്തു. ഒടുവില്‍ 16-ാം വയസ്സില്‍ ഒറ്റക്ക് ലോകകപ്പ് ഫുട്‌ബോള്‍ കളി കണാന്‍ ഷെബിന്‍ ഖത്തറിലേക്ക് പറക്കാനൊരുങ്ങുകയാണ്. കെ.വി ഈശ്വരമംഗലം കുന്നത്ത് വളപ്പില്‍ അബൂബക്കറിന്റെ പേര മകന്‍ ആണ് ഷെബിന്‍. നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്‌ബോള്‍ കളിയില്‍ സജീവമായിരുന്നു. അബൂബക്കര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റൊയിരുന്ന പി.ബാലകൃഷ്ണ മേനോന്‍ . തിരുമനശ്ശേരി കേട്ടയിലേ പരമിശ്വര രാജ , കാടഞ്ചേരി ഗോപുനായര്‍ തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്ന് ഈശ്വരമംഗലം ഫുട്‌ബോള്‍ ടീം ഉണ്ടാക്കിയിരുന്നു. അബൂക്കറില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് കൊണ്ട് ആണ് ഷെബിന്‍ചെറുപ്പം മുതല്‍ ഫുട്‌ബോള്‍ ആവേശം ഉണ്ടായത്. കടകശ്ശേരി ഐഡയല്‍ സ്‌ക്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കളികാണുന്നതിന് പോവുന്നതിന് ലീവ് എടുത്തിരിക്കുകയാണ് .പിതാവ് ഷൈഫുളിന്റെയും മാതാവ് ഷബനയുടെയും പൂര്‍ണ്ണപിന്തുണയും യാത്രക്ക് ഉണ്ട്