ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് വണ്‍ ‘ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ലഭിച്ചു

Breaking Keralam Local

മലപ്പുറം: കഴിഞ്ഞ ദിവസം ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് വണ്‍ ‘വിദ്യാര്‍ത്ഥിയുടെ മൃതദേഹം ലഭ്ിച്ചു. ഉപ്പട കോട്ടക്കുന്ന് കേളമ്പാടി അനീഷിന്റെ മകന്‍ മുഹമ്മദ് റാഷിദിന്റെ മൃതുദേഹമാണ് ചാലിയാര്‍ പുഴയുടെ ചാത്തമുണ്ട ചീത്ത്കല്ല് ഭാഗത്തു നിന്നും , ഇന്ന് രാവിലെ 11 മണിയോടെ കണ്ടെത്തിയത്.. മൃതദേഹം പുഴയിലൂടെ ഒഴുകി വരുന്നതു കണ്ട നാട്ടുകാരനാണ് തിരച്ചില്‍ സംഘങ്ങളെ വിവരമറിയിച്ചത്, അഗ്‌നിശമന സേനയും, ഇ ആര്‍.എഫ് ടീം, എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിലുള്ള ഭഗത് സിങ് യൂത്ത് ഫോഴ്‌സ് .നാട്ടുകാര്‍എന്നിവരാണ് തിരച്ചലിന് നേതൃത്വം നല്‍കിയത്. മലപ്പുറം ജില്ലയില്‍ തുടരുന്ന ശക്തമായ മഴകാരണം വന്‍ അപകടങ്ങള്‍ക്കു വഴിവെക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും തുടര്‍ന്നുള്ള ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരപ്രദേശങ്ങളിലെയും മലയോരമേഖലയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് റെഡ്/ഓറഞ്ച് അലര്‍ട്ട് ഉള്ള ദിവസങ്ങളില്‍ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. തീരദേശ മേഖലയില്‍ കടലാക്രമണം ശക്തമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലയില്‍ താമസമിക്കുന്നവര്‍ ജാഗ്രതപാലിക്കണം. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.