ശരിബാഗില്‍ ജി.ഡബ്ല്യൂ.എല്‍.പി.എസില്‍ ലഹരി ബോധവല്‍ക്കരണ ക്ലാസ് നടത്തി

Breaking Keralam Local

മലപ്പുറം: ‘ലഹരി മാഫിയകളെ തൊട്ട് നമ്മുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാം’ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ശരിബാഗില്‍ ജി.ഡബ്ല്യൂ.എല്‍.പി.എസില്‍ നടന്ന ക്ലാസ്സിന് എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ എന്‍. ജി. രഘുനാഥന്‍ നേതൃത്വം നല്‍കി.
നര്‍മ്മരസമുള്ള വാക്കുകളുമായി സദസ്സിലുള്ളവരെ ഒന്നടങ്കം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചടങ്ങ് ഏറെ ഹൃദ്യമായി.
സ്‌നേഹം എന്ന ലഹരിയെ കൂട്ട് പിടിക്കണമെന്നും കുടുംബമാകുന്ന ലഹരിയിലൂടെ മക്കളെ കൂടെ നിന്ന് അവരെ കണ്ടറിഞ്ഞും കേട്ടറിഞ്ഞും, തൊട്ടറിഞ്ഞും, അവരെ നല്ല ബോധമുള്ളവരാക്കി മാറ്റാനും അതിലൂടെ നല്ലൊരു ഭാവി വാര്‍ത്തെടുക്കാനും കഴിയുമെന്ന് രഘുനാഥന്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ എസ്. ഐ. വിഷ്ണുപ്രസാദ് ചടങ്ങ് ഉല്‍ഘാടനം ചെയ്തു.
പി. ടി. എ. പ്രസിഡന്റ് സകരിയ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് ഫ്രണ്ട്ലി ഓഫീസര്‍, സുധാകരന്‍ കെ. സി, വനിത ഓഫീസര്‍ ബിന്ദു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികല ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്‌കൂള്‍ അധ്യാപകരായ രമ്യ ടീച്ചര്‍ സ്വാഗതവും അര്‍ച്ചന ടീച്ചര്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഉജ്ജ്വല പ്രസംഗം നടത്തിയ 5ആം ക്ലാസ്സിലെ ഖിദാഷിനെ അനുമോദിച്ചു. ഒപ്പം ആബിദ പുളിക്കൂറിന്റെ ‘ലഹരി, എരിഞ്ഞു തീരുന്ന ബാല്യം ‘എന്നീ കവിതകള്‍ പ്രകാശനം ചെയ്തു. കൂടാതെ 100 വര്‍ഷം കഴിഞ്ഞ ഈ സ്‌കൂളിനെ ഒന്ന് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയാത്തതില്‍ രഘുനാഥ് ഖേദം പ്രകടിപ്പിച്ചു.