ഇനിയും വേണം നാലു കോടി രൂപ; കൈക്കോര്‍ക്കാം ഈ ഒന്നര വയസ്സുകാരിയുടെ ജീവനു വേണ്ടി

Breaking Keralam Local News

ഒന്നര വയസ്സുകാരി ഗൗരി ലക്ഷ്മിയുടെ ജീവന്‍ നില നിര്‍ത്താന്‍ സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് കുടുംബം. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗൗരി ലക്ഷ്മിക്ക് 16 കോടിയാണ് തന്റെ ജീവന്‍ നില നിര്‍ത്താനായി ആവിശ്യമുള്ളത്. സുമനസ്സുകളുടേയും നാട്ടുകാരുടേയും സഹായം കൊണ്ട് ഇതു വരെയായി 12 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു. എന്നാല്‍ 4 കോടി രൂപ കൂടി ലഭിച്ചാല്‍ മാത്രമേ ഗൗരിയുടെ ചികിത്സ പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ.

നിലവില്‍ സ്ലീപ് ടെസ്റ്റ് അടക്കമുള്ള ചികിത്സകള്‍ക്കായി ഗൗരി ലക്ഷ്മിയും കുടുംബവും ബാംഗ്ലൂരിലാണുള്ളത്. ആദ്യഘട്ടത്തില്‍ നന്നായി സഹായം ലഭിച്ചിരുന്നെങ്കിലും നിലവില്‍ അധികം പണം ലഭിക്കാത്ത അവസ്ഥയാണുള്ളത്. അതു കൊണ്ടു തന്നെ ചികിത്സക്ക് പണം തികയാതെ വരുമോ എന്ന ആശങ്കയിലാണ് കുടുംബം. ഗൗരി ലക്ഷ്മിക്ക് ഉടനെത്തന്നെ മരുന്ന് നല്‍കേണ്ട അവസ്ഥയാണെന്നും അതിനായി സുമനസ്സുകള്‍ എത്രയും പെട്ടെന്ന് തന്നെ കഴിയുന്ന പണം നല്‍കി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ഗൗരി ലക്ഷ്മിയുടെ കുടുംബവും സഹായ കൂട്ടായ്മയും.

ഗൗരി ലക്ഷ്മിക്ക് വേണ്ടി പണമയക്കേണ്ട അക്കൗണ്ട്:

ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415

GPay : 9847200415 [Liju KL]