മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികക്കു കീഴിലുള്ള ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രിക മാസികയും പ്രസിദ്ധീകരണം നിര്‍ത്തി

Breaking Keralam

മലപ്പുറം: മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികക്കു കീഴിലുള്ള ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രിക മാസികയും പ്രസിദ്ധീകരണം നിര്‍ത്തി. മുസ്ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി പുറത്തു വിട്ട പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതിനാലാണ് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും നിര്‍ത്തുന്നതെന്നു മാനേജ്മെന്റ് പറയുന്നു.
കോഴിക്കോട് ആസ്ഥാനമായുള്ള മുസ്ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിക്കു കീഴിലാണ് ചന്ദ്രിക ഉള്‍പ്പെടെയുളള പ്രസിദ്ദീകരണങ്ങള്‍ പുറത്തിറക്കുന്നത്. ഡിജിറ്റല്‍ ആയോ പ്രിന്റ് മോഡലിലോ ചന്ദ്രിക ആഴ്ച പതിപ്പും മഹിളാ ചന്ദ്രികയും ഉണ്ടാകില്ലെന്നു വ്യക്തമാക്കിയ മുസ്ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ചന്ദ്രിക ദിനപത്രത്തിന്റെ പ്രസിദ്ധീകരണം തുടരുമെന്നും അറിയിച്ചു.

മാനേജ്‌മെന്റിന്റെ അറിയിപ്പ്

ഏറെ പ്രതിസന്ധികള്‍ക്കിടയിലും വായനക്കാര്‍ക്ക് ചന്ദ്രിക ദിനപത്രം നിത്യമായും കൃത്യമായും ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നവീകരണപ്രവര്‍ത്തനങ്ങള്‍ മുസ്ലിം പ്രിന്റിം?ഗ് ആന്റ് പബ്ലിഷിം?ഗ് കമ്പനി മാനേജ്‌മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതേസമയം വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ ചെലവു ചുരുക്കല്‍ പദ്ധതികളും നടപ്പില്‍വരുത്തുകയുമാണ്.

ഇതിന്റെ ഭാ?ഗമായി ചന്ദ്രികയുടെ കോഴിക്കോട് ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുന്ന പീരിയോഡിക്കല്‍സ് വിഭാ?ഗം താല്‍ക്കാലികമായി നിര്‍ത്തല്‍ ചെയ്യുന്നതിന് മാനേജ്‌മെന്റ് തീരുമാനിച്ചു. ആയതിനാല്‍ 01-07-2022 മുതല്‍ മറ്റൊരു അനുകൂല സാഹചര്യം ഉണ്ടാവുന്നതുവരെ ഡിജിറ്റലായോ പ്രിന്റായോ ചന്ദ്രിക വീക്കിലി, മഹിളാ ചന്ദ്രിക എന്നിവ പ്രസിദ്ധീകരിക്കുന്നതല്ല.

പീരിയോഡിക്കല്‍സ് അടക്കമുള്ള ഏതു വിഭാ?ഗത്തില്‍പ്പെട്ട സ്ഥിര, പ്രൊബേഷന്‍ ജീവനക്കാര്‍ക്കുവേണ്ടി മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുള്ള എക്‌സിറ്റ് സ്‌കീം 2022 ജീവനക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ താല്‍പര്യപ്പെടുന്നു

ഡയറക്ടര്‍ ബോര്‍ഡിനു വേണ്ടിപി എം എ സമീര്‍