ചട്ടിപറമ്പില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് 28കാരന്‍ മരിച്ചു

Breaking Keralam Local

മലപ്പുറം: മലപ്പുറം ചട്ടി പറമ്പില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പഴമ മള്ളൂര്‍ സഡന്‍സിറ്റിക്കടുത്തുള്ള വേളാര്‍മ്പ് മേലേ കളം നവാസ് (28) ആണ് മരണപ്പെട്ടത്. ചട്ടിപ്പറമ്പ് മലപ്പുറം റോഡില്‍ ലിംറ മെഡിക്കല്‍ സെന്ററിന് സമീപത്തു വെച്ചു നവാസ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചാണ് ഉച്ചയോടെ അപകടമുണ്ടായത്. ഉടനെ മലപ്പുറം സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സഹോദരന്റെവിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. നവാസിന്റെ വിവാഹം ഉറപ്പിച്ചിട്ടി രികുകയാണ്,സൗദിയിലെ മുന്‍ പ്രവാസിയായിരുന്നു,സൗദി സെയില്‍സ് വണ്ടിയില്‍ ഡ്രൈവര്‍ ആയിരുന്നു
നവാസ് നാട്ടില്‍ വന്ന ശേഷംമലപ്പുറം ബജാജ് ഇന്‍സൂറന്‍സ് ഫൈനാന്‍സ് ജീവനക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു.

നവാസിന്റെ വിവാഹത്തിനുള്ള ആദ്യ ചടങ്ങായ മിഠായി കൊടുക്കല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് കഴിഞ്ഞത്. പിതാവ് മേലേ കളം മുഹമ്മദലി. മാതാവ് പരേതയായ സൈനബ വടക്കേപുറം വള്ളിക്കാപറ്റ.) സഹോദരന്‍ :റിയാസ് (മക്ക), സുല്‍ഫിക്കര്‍ അലി (കുവൈത്ത്), നൗഷാദ് അലി, ജാസിറ ചാഞ്ഞാല്‍. മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കള്‍ പഴമ മള്ളൂര്‍ പഴയ ജുമാ മസ്ജിദ്കബര്‍സ്ഥാനില്‍ മറവ് ചെയ്യും