മലപ്പുറത്ത് നവവരനെ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ മര്‍ദിച്ച കേസിന്റെ യാഥാര്‍ഥ്യം മറ്റൊന്നാണെന്ന് യുവാവിന്റെ ഭാര്യ

Breaking Crime Keralam News

മലപ്പുറം: മലപ്പുറം ചെങ്കുവട്ടിയില്‍ നവവരനെ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസിന്റെ യാഥര്‍ഥ്യം മറ്റൊന്നാണെന്ന് യുവാവിന്റെ ഭാര്യ. മര്‍ദനത്തിനിരയായ യുവാവിനെതിരേ ഭാര്യ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായ പീഡനത്തിന് വിധേയമാക്കിയതിനെ തുടര്‍ന്നാണെന്നാണ സംഭവമെന്ന് യുവതി മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.


പീഡനക്കേസ് നല്‍കിയിട്ടും ഭരണകക്ഷിയുടെ പ്രാദേശിക നേതാവായ ഒന്നാം പ്രതിയുടെ രാഷ്ട്രീയ, പണ സ്വാധീനത്തിന് വഴങ്ങി പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. തന്റെ പിതാവ് അടക്കമുള്ളവരെ കള്ളക്കേസില്‍ കുടുക്കുകയാണ് ചെയ്തതെന്നും യുവതി ആരോപിച്ചു.
നവ വധുവിനെ ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായ പീഡനത്തിന് വിധേയമാക്കിയതിന് മലപ്പുറം വനിത പോലീസ് ക്രൈം 65/21 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഒതുക്കുങ്ങല്‍ സ്വദേശിയായ യുവതിയെ കോട്ടക്കല്‍ ചങ്കുവെട്ടി സ്വദേശിയായ യുവാവ് കഴിഞ്ഞ ഏപ്രി അഞ്ചിന് വിവാഹ ചെയ്ത ശേഷം കോട്ടക്കലിലുള്ള സ്വന്തം വീട്ടില്‍ വെച്ചും ഒതുക്കുങ്ങലിലുള്ള ഭാര്യ വീട്ടില്‍ വെച്ചും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്ന ഭാര്യയുടെ പരാതിയിലാണ് ഐ.പി.സി. 377 വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

കൂടാതെ പരാതിക്കാരിക്ക് സ്വന്തം വീട്ടുകാര്‍ നല്‍കിയ 44 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍ത്താവും വീട്ടുകാരും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി എടുത്തുപ്പറ്റി ഉപയോഗിച്ച ശേഷം കൂടുതല്‍ സ്വര്‍ണ്ണത്തിനും, പണത്തിനും വേണ്ടി ഭര്‍ത്താവും, ഭര്‍ത്താവിന്റെ പിതാവും, മാതാവും, സഹോദരിയും ചേര്‍ന്ന് പരാതിക്കാരിയെ മാനസികമായും, ശാരീരികമായും പീഡനം ഏല്‍പ്പിച്ചതിന് ഐ.പി.സി. 498 അ, 406, 323 വകുപ്പുകള്‍ പ്രകാരവും ഭര്‍ത്താവിനും, വീട്ടുകാര്‍ക്കുമെതിരെ കേസ് എടുത്തിട്ടുള്ളതുമാണ്. എന്നാല്‍ ഭരണകക്ഷിയുടെ പ്രാദേശിക നേതാവായ ഒന്നാം പ്രതിയുടെ രാഷ്ട്രീയ, പണ സ്വാധീനത്തിന് വഴങ്ങി പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.

പ്രതികളെ മന:പൂര്‍വ്വം അറസ്റ്റ് ചെയ്യാതെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതികളോടൊപ്പം ചേര്‍ന്ന് ഇരകള്‍ക്ക് നീതി നിഷേധിക്കുന്ന പോലീസിന്റെ നിലപാട് കാരണം പരാതിക്കാരിയും കുടുംബവും വളരെയധികം മാനസികമായി തകര്‍ന്നിട്ടുള്ളതാണ്. ഇതേ അവസ്ഥ മറ്റു കുടുംബങ്ങള്‍ക്കും സംഭവിക്കാതിരിക്കാന്‍ ഇത്തരത്തിലുള്ള പോലീസിന്റെ നയനിലപാടുകള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയരേണ്ടത് അത്യാവശ്യമാണെന്നും യുവതി ആരോപിച്ചു.

വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ മാസം മലപ്പുറം ചെങ്കുവട്ടിയില്‍ നവവരനെ ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്. വാരിയെല്ലിനും ജനനേന്ദ്രിയത്തിനും ഗുരുതര പരിക്കേറ്റ 30കാരനായ യുവാവിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. .
ചങ്കുവെട്ടി എടക്കണ്ടന്‍ അബ്ദുള്‍ അസീസിന്റെ മകന്‍ അബ്ദുള്‍ അസീബ് (30) നെയാണ് ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ അവിടെ നിന്നാണ് കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോയത്.

ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു.
ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീബ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്നുമാണ് അബ്ദുള്‍ അസീബ് പറഞ്ഞിരുന്നത്. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് രക്ഷിച്ചത്. .