ഓൺലൈൻ ക്ലാസ്സിൽ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ് ആറുവയസ്സുകാരന്റെ ശരീരത്തിൽ അമ്മ സ്പൂൺ ചൂടാക്കി പൊള്ളിച്ചു ക്രൂരത നടന്നത് കോഴിക്കോട്

Breaking Crime Keralam News

കോഴിക്കോട് : ഓണ്‍ലൈന്‍ ക്ലാസില്‍ അശ്രദ്ധ കാണിച്ചെന്ന് പറഞ്ഞ് ആറു വയസുകാരന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച്‌ അമ്മയുടെ ക്രൂരത. കുന്ദമംഗലം പിലാശ്ശേരിയിലാണ് ക്രൂരത നടന്നത്. വായിച്ചത് ശരിയായിട്ടില്ലെന്നും ക്ലാസ് ശ്രദ്ധിച്ചില്ലെന്നും പറഞ്ഞ് കുട്ടിയുടെ മുട്ടിനുതാഴെ അമ്മ സ്പൂണ്‍ ചൂടാക്കി വെക്കുകയായിരുന്നു. കുട്ടിയുടെ അമ്മാവനാണ് കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കിയത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കുട്ടിയുടെ പിൻഭാഗത്തും മുഖത്തും അടിയേറ്റ പാടുകളുണ്ട്. പൊള്ളലേറ്റ കുഞ്ഞിനെ കുന്ദമംഗലത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.

നിലവിൽ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ് കുട്ടിയുള്ളത്.