ഒളിക്‌സില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിയില്‍

Breaking India News Sports

ടോക്കിയോ: ഒളിക്‌സില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിയില്‍. പുരുഷ ഹോക്കി ടീമിനു പിന്നാലെയാണ് ഇന്ത്യന്‍ വനിതാ ടീമും സെമിയിലെത്തിയത്.
കരുത്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതാകളുടെ നേട്ടം. സ്‌കോര്‍ 1-0. ഇനി അര്‍ജന്റീനയാണ് സെമിയില്‍ എതിരാളി. ഒളിംപിക്സ് പുരുഷവിഭാഗം ഹോക്കിയിലും ഇന്ത്യ കഴിഞ്ഞ ദിവസം സെമിയില്‍ പ്രവേശിച്ചിരുന്നു. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

1980ന് ശേഷം ആദ്യമായാണു പുരുഷ ടീമും ഒളിംബിക്്സില്‍ സെമിഫൈനില്‍ എത്തുന്നത്. ഏഴാം മിനിറ്റില്‍ ദില്‍പ്രീത് സിങ്ങ് 16-ാം മിനിറ്റില്‍ ഗുജ്റന്ത് സിങ്ങുമാണ് 57-ാം മിനിറ്റില്‍ ഹാര്‍ദിക്കുമാണ് ഇന്ത്യക്കുവേണ്ടി സ്‌കോര്‍ചെയ്തത്. 45-ാം മിനിറ്റില്‍ ബ്രിട്ടന്‍ ഒരു ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇന്ത്യയുടെ മികച്ച പ്രകടനത്തിന് മുന്‍പില്‍ ബ്രിട്ടന്‍ പരാജയം സമ്മതിച്ചു.