ഒരേ ഒരു ഭൂമി

Writers Blog

ഒരേയൊരു ഭൂമിതന്‍ മക്കള്‍ നമുക്കൊരെയൊരാശ യമല്ലോ
പച്ചപ്പുടവ വിരിച്ച് നമുക്കീ യ മ്മയെ മാറോടണയ്ക്കാം
ചുട്ടു പൊള്ളും വെയിലേറ്റ് അമ്മ തന്‍ നെഞ്ചകം പൊള്ളാതെ കാക്കാം.

ഓരോ ജീവനും പാലിക്കപ്പെട്ടതും ഈ മടിത്തട്ടിലല്ലേ
ഒടുവില്‍ ഒരു നാള്‍ ഒടുങ്ങുന്നേരം
ലയിച്ചു ചേരുന്നതുമിവിടെയല്ലേ
വില നല്‍കാതെ നല്‍കി അമൂല്യ സമ്പത്തെല്ലാം
അവിടെ നാം സ്വാര്‍ത്ഥരായ് മാറി
വിലയിട്ട് ഓരോന്നും തുണ്ടം തുണ്ടമായ് വില്‍ക്കുവാന്‍ പ്രാപ്തരായ് മാറി

കാടും മലയു വെട്ടിത്തെളിച്ചു
തോടും പുഴകളും മൂടിക്കെട്ടി സൗധങ്ങള്‍ പണിയുമ്പോളെന്ത് ചേല്…
ദാഹിച്ചു നെഞ്ചകം വിണ്ടു കീ റുമ്പോള്‍
ദാഹം ശമിപ്പിക്കുന്നതാര്…?

കരുതുക, നാളെയുടെ ശുദ്ധവായു നുകരാന്‍
ഹരിത വൃക്ഷങ്ങളാല്‍ പടരട്ടെ ലോകം
തെളിയട്ടെ ഭൂമിയുടെ അന്തരത്തില്‍
ജല നിറ സാനിദ്ധ്യമൊന്നു കൂടി.

ആബിദ അബ്ദുല്‍ കാദര്‍
പുളിക്കൂര്‍