കൊച്ചി: പട്ടാപ്പകല്‍ ബ്യൂട്ടിപാര്‍ലറുകളില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍.ആലുവ തായിക്കാട്ടുകര മണപ്പാട്ടിപറമ്ബില് വീട്ടില്‍ മന്‍സൂര്‍, കളമശ്ശേരി കുസാറ്റ് പുന്നക്കാട്ട്മൂല വീട്ടില്‍ വിഷ്ണു എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തമ്മനം ഷാജിയുടെ ആളാണെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന് കടന്നുകളഞ്ഞ ഇരുവരും പാലക്കാട് ഒറ്റപ്പാലത്ത് വീട്ടില്‍ ഒളിച്ചുകഴിയുന്നതിനിടെയാണ് പിടിയിലായത്. സംഘത്തിലെ രണ്ടു പേർ ഒളിവിലാണ്.
ജനുവരി രണ്ടിനും തൈക്കൂടം ഭാഗത്തെ മറ്റൊരു ബ്യൂട്ടി പാര്‍ലറില്‍ അതിക്രമിച്ചു കയറി സമാനമായ രീതിയില്‍ 30,000 രൂപയോളം ഇവര്‍ കവര്‍ന്നിട്ടുണ്ട്.