നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശ്ശിക ഓണത്തിന് മുമ്പ് പൂര്‍ണ്ണമായും വിതരണം ചെയ്യുക : ബിഎംഎസ്

Videos

മലപ്പുറം: അര്‍ഹതപ്പെട്ട പെന്‍ഷന്‍ പോലും നല്‍കാതെ നിര്‍മ്മാണ തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ് പറഞ്ഞു. നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷനുമുന്നില്‍ നടന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ നിര്‍മ്മാണ തൊഴിലാളി സംഘം ജില്ലാ പ്രസിഡന്റ് കെ വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു..ബിഎംഎസ് ജില്ലാ സെക്രട്ടറി എല്‍ സതീഷ്., ജില്ലാ വൈസ് പ്രസിഡണ്ട് മാരായ എം വി രാജേഷ്, ദേവുഉണ്ണി, ഒ ഗോപാലന്‍., ടി ദേവന്‍, ജില്ലാ ജോയിന്‍ സെക്രട്ടറിമാരായ പ്രദീപ് തൃക്കലങ്ങോട്, എന്‍ രവീന്ദ്രന്‍, എം ബാലകൃഷ്ണന്‍, കെ ശിവദാസന്‍, യു വി. ജിംനേഷ്, സ്മിതാ ബാലന്‍,താനൂര്‍,കെ പി മണികണ്ഠന്‍, ടി ഹരിദാസന്‍, സി കെ സുബ്രഹ്മണ്യന്‍, ബൈജു പാണ്ടിക്കാട്, എം രാമചന്ദ്രന്‍, എം ഷിജു, പ്രഭാകരന്‍ മഞ്ചേരി, ഹരിദാസന്‍ വെട്ടിക്കാട്ടിരി,എംപി ഗംഗാധരന്‍, എം ഉണ്ണികൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു . കെ പ്രദീപ് നന്ദി പറഞ്ഞു.