ബസ് സര്‍വീസിന് എതിരെ ഉള്ള മനോരമ വാര്‍ത്ത അടിസ്ഥാന രഹിതം; മലയാള മനോരമ പത്രത്തിനെതിരെ പ്രതിഷേധവുമായി ബസ് ഉടമകള്‍

News

മലപ്പുറം: മലയാള മനോരമ പത്രത്തിനെതിരെ പ്രതിഷേധവുമായി വീണ്ടും ബസ് ഉടമകള്‍. ഇന്നത്തെ പത്രത്തില്‍ മനോരമ പ്രസിദ്ധീകരിച്ച ‘ബസ് വ്യവസായം വെന്റിലേറ്ററില്‍’ എന്ന വാര്‍ത്തയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം കുറിച്ചത്. നല്ല ഉദ്ദേശ്യത്തോടെയെന്ന പോലെ തികച്ചും വസ്തുത വിരുദ്ധമായ വാര്‍ത്തകള്‍ കൊടുത്ത് പൊതുസമൂഹത്തിനെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിച്ചു ബസ് വ്യവസായം തകര്‍ക്കാന്‍ വേണ്ടി മനോരമയുടെ മുന്‍കാലങ്ങളില്‍ തുടരുന്ന ഗൂഢാലോചനയുടെ ബാക്കിയാണിതെന്നും ബസ് ഉടമകള്‍ ആരോപിച്ചു.

പ്രസ്തുത വിഷയത്തില്‍ ഓള്‍ കേരള ബസ് ഓപ്പറേറ്റര്‍സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം സെക്രട്ടറി വാക്കിയത് കോയയുടെ പ്രതികരണം:

03/06/2021 ന് മനോരമ പ്രസിദ്ധീകരിച്ച ‘ബസ് വ്യവസായം വെന്റിലേറ്ററില്‍’ എന്ന വാര്‍ത്ത തികച്ചും വസ്തുത വിരുദ്ധമാണ്. പൊതുസമൂഹത്തിനെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിച്ച് ബസ് വ്യവസായം തകര്‍ക്കാന്‍ വേണ്ടിയുള്ള മനോരമയുടെ മുന്‍കാലങ്ങളില്‍ തുടരുന്ന ഗൂഢാലോചനയുടെ ബാക്കിയാണിത്. തലക്കെട്ടില്‍ ബസ് വ്യവസായം തകര്‍ച്ചയില്‍ ആണെന്ന് പറയുകയും എന്നാല്‍ ഉള്ളടക്കത്തില്‍ ഇപ്പോഴും 2250 രൂപ വരെ ദിവസവും ലാഭം ഉണ്ട് എന്നും കാണിക്കുന്ന രീതിയിലാണ് മനോരമ ഈ വാര്‍ത്ത കൊടുത്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ കഴിഞ്ഞു ബസുകള്‍ നിരത്തില്‍ ഇറങ്ങിയപ്പോള്‍ 4000 മുതല്‍ 5000 വരെ ആയിരുന്നു വരുമാനം. ഏകദേശം 80 ലിറ്റര്‍ ഡീസല്‍ അടിച്ചാണ് സര്‍വീസ് നടത്തിയിരുന്നത്. ആ നിലക്ക് മുന്നോട്ടു പോവുമ്പോള്‍ പ്രതിദിനം 2000 മുതല്‍ 3000 രൂപ വരെ നഷ്ടം സഹിച്ചു ആണ് ബസുകള്‍ ഓടിയിരുന്നത്. 10000 രൂപക്ക് ഓടുന്ന ഒരു ബസ് 100 ലിറ്റര്‍ ഡീസല്‍ ഉപയോഗികുമ്പോള്‍ ഡീസല്‍ ഇനത്തില്‍ മാത്രം 9200 രൂപയോളം ചെലവ് വരുന്നുണ്ട്. അതിനു പുറമെ ജീവനക്കാര്‍ക്ക് ശമ്പളമായി 2300 രൂപയോളം ദിവസവും ചെലവ് വരുന്നുണ്ട്. ഇതിനു പുറമെ വരുന്ന സ്റ്റാന്റ് ഫീസ്, ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നിവ കണക്കു കൂട്ടുമ്പോള്‍ ഒരു ബസ് ഉടമ തന്റെ കൈയില്‍ നിന്ന് 2000മുതല്‍ 3000 രൂപ വരെ എടുത്തു ആണ് സര്‍വിസ് മുന്നോട്ടു കൊണ്ടു പോവുന്നത്. ഇങ്ങനെ ഉള്ള സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ തീര്‍ന്നാലും പ്രൈവറ്റ് ബസുകള്‍ക്ക് റോഡിലേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് വരാന്‍ പോവുന്നത്. ഇങ്ങയുള്ള ഒരു സാഹചര്യത്തില്‍ ബസ് ഉടമകളെ തകര്‍ക്കാന്‍ വേണ്ടി മനോരമ വര്‍ഷങ്ങളായി നടത്തി വരുന്ന ഗൂഢാലോചനയുടെ ഭാഗമായി ആണ് ഈ വാര്‍ത്ത പ്രസിദ്ധികരിച്ചത്. മാന്യ ബസ് ഉടമകള്‍ ഇതിനെതിരെ പ്രതികരിക്കണം. മനോരമക്ക് അര്‍ഹിക്കുന്ന പ്രതിഷേധം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *