ലോക്ക് ഡൗണിന് ശേഷം തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചമാകാത്ത സംസ്ഥാനങ്ങളില്‍ കേരളവും

News

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട് കേരളത്തിന് വിമര്‍ശനം. ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചമാകാത്ത നാല് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടു. കേരളം, ഡല്‍ഹി, തമിഴ്‌നാട്, തൃപുര സംസ്ഥാനങ്ങളിലാണ് തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചമായിട്ടില്ലാത്തത്.

ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചമായിട്ടില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ നിഗമനം. പശ്ചിമ ബംഗാളും ഉത്തര്‍ പ്രദേശും അടക്കം ലോക്ക് ഡൗണിന് മുന്‍പുള്ള സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബഹുദൂരം മുന്നിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

Leave a Reply

Your email address will not be published.