ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Breaking Local News

പൊന്നാനി: ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പൊന്നാനി- ചാവക്കാട് ദേശീയപാതയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.പൊന്നാനി ആനപ്പടി സ്വദേശി ആല്യാമാക്കാനകത്ത് മാമുട്ടിയുടെ മകൻ മുത്തലിബ് ( 40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കിൽ ടോറസ് ഇടിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:സാബിറ.മക്കൾ: ഷിബിലി, ശബാന ,മുഹ്സിന