പത്താം ക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു.

Local News

തേഞ്ഞിപ്പലം : പത്താം ക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു. പത്താം തരം വിദ്യാര്‍ഥിയെ വീടിനകത്തെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പൂത്തൂര്‍ പള്ളിക്കല്‍ സലാമത്ത് നഗറിനടുത്ത് പൂക്കാട്ട് പറമ്പ് സലാമിന്റെ മകന്‍ അഫ് ലഹ് (15) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പൂത്തുര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം.എച്ച്.എസ്.എസില്‍ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. പ്രവേശനോത്സവത്തില്‍ പങ്കെടുത്തിരുന്നു. ഇന്നലെ പള്ളിയിൽ പോകാനുള്ള സമയമായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ മുട്ടി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. സമീപവാസികളെത്തി ഉടന്‍ ചേളാരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് മറവ് ചെയ്യും. മാതാവ്: റസിയ. സഹോദരങ്ങള്‍: ലുലു ദിയാന, ലില്‍സ് റഹ്മാന്‍.