വലിയ പെരുന്നാൾ നമസ്ക്കരിക്കാൻ പള്ളിയിലേക്ക് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു.

News

മലപ്പുറം: വലിയ പെരുന്നാൾ നമസ്ക്കരിക്കാൻ പള്ളിയിലേക്ക് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. പാലക്കാട് ജില്ലാതിർത്തിയായ കൈപ്പുറം സ്വദേശി കാവതിയാട്ടിൽ വീട്ടിൽ മുഹമ്മദ് നിസാർ (33) ആണ് മരിച്ചത്.നിസാർ ഷോക്കേറ്റ് വീണു കിടക്കുന്നത് ഭാര്യയാണ് ആദ്യം കണ്ടത്. പെട്ടെന്ന് തന്നെ വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.