വാഹന ഇൻഷുറൻസിൽ കൃത്രിമം കാണിച്ച പ്രതി പോലിസ് പിടിയിൽ

Local News

പാണ്ടിക്കാട്. വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി അടക്കുന്ന സമയം ഇൻഷുറൻസ് ഓൺലൈൻ പോർട്ടലിൽ കൊമേഴ്സ്യൽ വാഹനങ്ങൾക്ക് പകരം ഇരുചക്രവാഹനങ്ങൾ എന്ന് കാണിച്ച് വ്യാജ ഇൻഷുറൻസ് പോളിസി ഉണ്ടാക്കി കൊമേഴ്സ്യൽ വാഹനങ്ങളുടെ ഉയർന്ന പോളിസി തുകക്ക് പകരം ഇരു ചക്ര വാഹനങ്ങളുടെ കുറഞ്ഞ പോളിസി തുക കമ്പനിയിലടച്ച് കമ്പനിയെയും പോളിസി ഉടമസ്ഥരെയും സർക്കാരിനെയും, ചതി ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കി ഇൻഷുറൻസ് കമ്പനിക്ക് 145993 രൂപ നഷ്ടമുണ്ടാക്കിയ പ്രതിയെ പാണ്ടിക്കാട് ഇൻസ്പെക്ടർ കെ റഫീഖും സംഘവും അറസ്റ്റ് ചെയ്തു.ന്യൂ ഇൻഡ്യ ഇൻഷ്വറൻസ് കമ്പനി ഓൺലൈൻ പോർട്ടൽ ഏജൻ്റായ,പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശി കൊണ്ടേങ്ങാടൻ അനസ് (23) എന്നയാളാണ് പോലീസിൻ്റെ പിടിയിലായത്.പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ 2022 ജനുവരി മാസം മുതൽ നവംബർ മാസ കാലയളവിലാണ് ഇത്തരം തട്ടിപ്പുകൾ നടത്തിയതായി വെളിപ്പെടുത്തിയത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും എന്ന് ഇൻസ്പെക്ടർ റഫീഖ് അറിയിച്ചു