വേനൽ കനത്തതോടെ പറമ്പുകൾക്ക് തീ പിടിക്കുന്നത് തുടർക്കഥയാവുന്നു

Local News

മലപ്പുറം:വേനൽ കനത്തതോടെ ജില്ലയിൽ പറമ്പുകൾക്കും മലകൾക്കും തീ പിടിക്കുന്നത് തുടർക്കഥ ആവുന്നു.
ദിവസവും അഞ്ചും ആറും തീ പിടിച്ചത് അണക്കാൻ ഉള്ള സഹായ അഭ്യർത്ഥനയാണ് മലപ്പുറം അഗ്നിരക്ഷാ നിലയത്തിലേക്ക് എത്തുന്നത്.തിങ്കളാഴ്ച 11 മണിയോടെ മൊറയൂർ പഞ്ചായത്തിൽ തടപ്പറമ്പിൽ പറമ്പിനു തീ പിടിച്ചു.പേങ്ങാട്ട് വീട്ടിൽ അബൂബക്കറിന്റെയും മമ്മുട്ടിയുടെയും ഉടമസ്ഥയിലുള്ള പറമ്പിനാണ് തീ പിടിച്ചത്.വീടുകളും തെങ്ങുകളും ഉൾപ്പെടുന്ന ആറ് ഏക്കറോളം വരുന്ന പറമ്പിൽ ഒരു ഏക്കറോളം കത്തി നശിച്ചു.ഉടനെ സ്ഥലത്ത് എത്തിയ മലപ്പുറം അഗ്നിരക്ഷാ സേന കൂടുതൽ സ്ഥലത്തേക്ക് തീ വ്യാപിക്കാതെ പൂർണ്ണമായും അണച്ചു.സീനിയർ ഫയർ ഓഫീസർ എസ് ലെനിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടികെ നിഷാന്ത്,കെസി മുഹമ്മദ്‌ ഫാരിസ്,എം ഫസലുള്ള ഹോം ഗാർഡ് അശോക് കുമാർ,സിവിൽ ഡിഫെൻസ് അംഗം ഹാരിസ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.