സ്നേഹം വിതറി സാൻ്റാസ്..ക്രിസ്മസ് ദിനാഘോഷം

News

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കായി ക്രിസ്മസ് കേക്ക് പ്രദർശനവും ക്രിസ്മസ് കരോളും സംഘടിപ്പിച്ചു.പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിനിയായ ലിദയുടെ സ്വാഗത പ്രസംഗത്തോടെ പരിപാടി ആരംഭിച്ചു. പ്രിൻസിപ്പൾ അലിക്കടവണ്ടി, അധ്യാപകരായ കെ സുധ, കെ സുജ, വിനീത,എ മുഹമ്മദ് ഫാരിസ്, ഫൗസിയ, എന്നിവർ സംസാരിച്ചു.