ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ചതിന് മെക്കാനിക്കിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

Crime Local News

കൊല്ലം: ബൈക്ക് നന്നാക്കിയതിന്റെ പണിക്കൂലി ആവശ്യപ്പെട്ടതിന് മെക്കാനിക്കിന്റെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ചിറക്കരസ്വദേശി ഷിബുവിനെയാണ് പൊലീസ് പിടികൂടിയത്. വർക്ക് ഷോപ്പ് മെക്കാനിക്ക് മോഹനൻ പിള്ളയാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പ്രതി ബൈക്ക് നന്നാക്കാൻ മോഹനനെ ഏൽപ്പിച്ചിരുന്നു. ഇത് നന്നാക്കിയതിന്റെ പണിക്കൂലി ചോദിച്ചതാണ് ഷിബുവിനെ പ്രകോപിപ്പിച്ചത്.

സമീപത്ത് ഫിഷ് സ്റ്റാൾ നടത്തുന്ന ഷിബു തന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മോഹനന്റെ മുഖത്തടിച്ച് പല്ല് തെറിപ്പിച്ചുവെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.