ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിയുമായി ഒളിച്ചോടിയ യുവാവിനെതിരെ കേസ്

Crime Local News

ആലുവ : ഭാര്യയെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിയുമായി ഒളിച്ചോടിയ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ യു.സി കോളജ് വി.എച്ച് കോളനിയില്‍ ആലമറ്റം വീട്ടില്‍ അജ്മലിനെയാണ് (26) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സംരക്ഷണച്ചുമതലയുള്ള അച്ഛന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യുവാവിനെതിരെ കേസെടുത്തത്.

കഴിഞ്ഞ 23ന് മകളെ കാണുന്നില്ലെന്ന് പറഞ്ഞ് യുവതിയുടെ അച്ഛന്‍ ആലുവ പൊലീസില്‍ പരാതി നല്‍കിയിതിന് പിന്നാലെ, അജ്മലിനെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യയും പരാതി നല്‍കി. രണ്ട് മിസ്സിംഗ് കേസുകളും അന്വേഷിക്കുന്നതിനിടെയാണ് ഇരുവരും വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചത്. കോട്ടയത്തു നിന്നുമാണ് ഇവരെ കണ്ടെത്തിയത്.

നിലവിലുള്ള ഭാര്യയെയും അജ്മല്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്ന് ആലുവ പൊലീസ് പറഞ്ഞു