പോക്സോ കേസ് : 19 കാരി ആത്മഹത്യ ചെയ്തു ; കുടുംബ പ്രശ്‌നമെന്ന് പൊലീസ്

Crime Keralam News

കണ്ണൂർ : തളിപ്പറമ്പിൽ പോക്സോ കേസ് ഇരയായ 19 കാരി ആത്മഹത്യചെയ്ത നിലയിലാണ് കണ്ടെത്തിയത് . കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. കിടപ്പു മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മൂന്ന് വർഷം മുൻപാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.