ബലാത്സംഗക്കേസ്; മുൻകൂർ ജാമ്യം തേടി ശ്രീകാന്ത് ഹൈക്കോടതിയില്‍

Crime Keralam News

കൊച്ചി: ബലാത്സംഗ കേസിൽ പൊലീസ് യൂട്യൂബറും സിനിമാ താരവുമായ ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പരാതി നൽകിയ യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഗൂഡ ലക്ഷ്യത്തോടെയാണ് ലൈംഗികാരോപണം ഉന്നയിക്കുന്നതെന്ന് ഹർജിയിൽ രേഖപ്പെടുത്തി . കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നാണ് കേസ്. ഹർജി ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണത്തിനായി മാറ്റി. ഫെബ്രുവരി 2 ന് വീണ്ടും പരിഗണിക്കും.