തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ 85 വിദ്യാർത്ഥികൾക്ക് കൊവിഡ്

Health Keralam News

തിരുവനന്തപുരം : തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 85 വിദ്യാർത്ഥികൾക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 51 വിദ്യാർത്ഥികൾക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ കോളജിൽ പരീക്ഷകൾ മാത്രമാണ് നടക്കുന്നത്.

കൊവിഡ് ക്ലസ്റ്റര്‍ ആണ് സി ഇ ടി എഞ്ചിനീയറിംഗ് കോളജ്. കോളേജിലെ നൂറോളം വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിതിരീകരിച്ചിരുന്നു. തുടർന്ന് കോളജ് അടയ്ക്കുകയും ചെയ്‌തിരുന്നു. അതിന് ശേഷം വിദ്യാർത്ഥികളിൽ കൂട്ട പരിശോധന നടത്തുകയും. വിദ്യാർത്ഥികളുടെ 497 സാമ്പിളുകൾ പരിശോധിക്കുകയും ചെയ്‌തിരുന്നു. ഇതിൽ 146 പേരുടെ ഫലം വന്നതിൽ 136 പേർക്കും പോസിറ്റീവ് ആണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌. 10 വിദ്യാർത്ഥികൾക്കൊഴികെ ബാക്കിയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.