കോഴിക്കോട് കടലില്‍ കുടുങ്ങിയ പോത്തിന് തുണയായി മത്സ്യത്തൊഴിലാളികള്‍

Local News

കോഴിക്കോട് : കടലില്‍ കുടുങ്ങിയ പോത്തിന് തുണയായത് മത്സ്യത്തൊഴിലാളികള്‍. കോഴിക്കോട് നൈനാംവളപ്പ് കോതി അഴിമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് ആഴക്കടലിലേക്ക് നീന്തി പോവുകയായിരുന്ന പോത്തിനെ രക്ഷിച്ചത്.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. അവശനായ പോത്ത് കടലില്‍ മുങ്ങാതിരിക്കാന്‍ രണ്ട് കന്നാസുകള്‍ പോത്തിന്റെ ശരീരത്തില്‍ കെട്ടി പതുക്കെ നീന്തിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. എട്ടുമണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് പോത്തിനെ കരയ്‌ക്കെത്തിക്കാനായി വേണ്ടിവന്നത്.

കോതി അഴിമുഖത്തെത്തിച്ച പോത്തിന്റെ ഉടമയെ കണ്ടെത്തിയിട്ടില്ല.