ബ്രെയില്‍ ലിപിയില്‍ ഭക്ഷണവിവര പട്ടികയൊരുക്കി കെ.എഫ്‌.സി ഇന്ത്യ

India News

ഡല്‍ഹി: ലോക ബ്രെയില്‍ ദിനത്തില്‍ നവീനമായൊരു ആശയത്തിന് തുടക്കമിട്ട് കെ.എഫ്‌.സി. ഇന്ത്യ. കെ.എഫ്‌.സി.യുടെ റസ്റ്ററന്റുകളില്‍ ബ്രെയില്‍ ലിപിയിലുള്ള ഭക്ഷണ വിവര പട്ടിക അവതരിപ്പിച്ചു കൊണ്ടാണ് പുതിയ മാറ്റത്തിന് തുടക്കമിട്ടത്. വൈവിദ്ധ്യം, സമത്വം, ഉള്‍ക്കൊള്ളല്‍ തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളെ എന്നും ഉയര്‍ത്തിപ്പിടിച്ച കെഎഫ്‌സി, അവയെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ കെഎഫ്‌സി റസ്റ്ററന്റുകളില്‍ ബ്രെയില്‍ സൗഹൃദ മെനു പുറത്തിറക്കി. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്റിന്റെ സഹകരണത്തോടെയാണ് മെനു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വരും ആഴ്ചകളില്‍ കെഎഫ്‌സി ഇന്ത്യയുടെ അഞ്ഞൂറിലധികം റസ്റ്ററന്റുകളില്‍ മെനു ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന വിവരം.