തെരുവുനായയുടെ ലിം​ഗം മുറിച്ചു മാറ്റി സാമൂഹ്യ വിരുദ്ധരുടെ ക്രൂരത

Crime India News

മുംബെെ : തെരുവുനായയുടെ ലിം​ഗം മുറിച്ചു മാറ്റി സാമൂഹ്യ വിരുദ്ധരുടെ ക്രൂരത. അന്ധേരിയിലെ കപസ്‌വാദി മേഖലയിൽ ക്രിസ്മസ് ദിനത്തിലാണ് സംഭവം നടന്നത്. ഇണചേരൽ സമയത്ത് നായയുടെ ലിംഗം ഛേദിക്കപ്പെട്ടിരിക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. തെരുവ് നായയുടെ ലിംഗം മുറിച്ചത് വളരെ ഞെട്ടിപ്പിക്കുന്നതും ദൗർഭാഗ്യകരവുമാണെന്നും വിഷയം കൂടുതൽ അന്വേഷിക്കാൻ മുതിർന്ന മുംബൈ പോലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓണററി ആനിമൽ ഓഫീസർ ഡോ. നന്ദിനി കുൽക്കർണി പറഞ്ഞു.