പതിനേഴുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കള്‍ അറസ്​റ്റില്‍

Crime Keralam News

ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ട് പ്രതികൾ അ​റ​സ്​​റ്റി​ല്‍. ചി​ന്ന​ക്ക​നാ​ല്‍ സൂ​ര്യ​നെ​ല്ലി ക​ണ്ണം​പ​ള്ളി​യി​ല്‍ ശ്രീ​ക്കു​ട്ട​ന്‍ (18), നെ​ടു​ങ്ക​ണ്ടം ക​ല്‍​കൂ​ന്ത​ല്‍ കു​ഴി​യോ​ടി​യി​ല്‍ രാ​ജേ​ഷ് (19) എ​ന്നി​വ​രാ​ണ് പിടിയിലായത്.

മൊ​ബൈ​ല്‍ ഫോ​ണ്‍ മു​ഖേ​ന രാ​ജേ​ഷിന്റെ സ​ഹാ​യ​ത്തോ​ടെ​​ ശ്രീ​ക്കു​ട്ട​ന്‍ പതിനേഴുകാ​രി​യെ ​പരിചയപ്പെടുകയും ബ​ന്ധം സ്ഥാ​പി​ക്കു​ക​യും ഇ​ത്​ മു​ത​ലെ​ടു​ത്ത്​ രാ​ത്രി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ക്കുകയും ചെയ്തെന്നാണ് കേസ്.

ഇന്നലെ രാ​ത്രി പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ ഇ​വ​രെ പി​ടി​കൂ​ടി ചോ​ദ്യം​ ചെ​യ്​​ത​പ്പോ​ഴാ​ണ്​ പീ​ഡ​ന​ത്തെ​ക്കുറിച്ചുള്ള വിവരം പുറം ലോകമറിഞ്ഞത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ അ​റ​സ്​​റ്റി​ലാ​യ​ത്.